home

Unni Vavavo Ponnunni Vavavo-Karaoke

മലയാളം ചലച്ചിത്ര ഗാനം കരോക്കെ


Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film: സാന്ത്വനം



Unni Vavavo Karaoke with Lyrics Video

Unni Vavavo Malayalam Lyrics

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അലഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

ഒരു കണ്ണായ് സൂര്യനുറങ്ങ് മറുകണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ