Music:
വിദ്യാസാഗർ
Lyricist:
യൂസഫലി കേച്ചേരി
Singer:
ബിജു നാരായണൻസുജാത മോഹൻ
Film/album:
മധുരനൊമ്പരക്കാറ്റ്
Munthiri Chelulla Penne-Malayalam Film Song Lyrics
മുന്തിരി ചേലുള്ള പെണ്ണേ...
മുന്തിരി ചേലുള്ള പെണ്ണേയെന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത് (2)
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്ത്
മുത്തമായ് കവിളോരത്ത്
മൊഞ്ചുള്ള വമ്പന്റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ് നീയെന്നെ കൂട്ടുവാന്‍ പോരുമോ
നീയെന്നെ കൂട്ടുവാന്‍ പോരുമോ
വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം
കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിത്തരാം
തങ്കക്കവിളുള്ള പെണ്ണല്ലേ ഒരു താമര പൂക്കുന്ന കണ്ണല്ലേ
ഇളം മാന്‍കിടാവേ നീയെന്‍ മുത്തല്ലേ
ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയോ
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
തെന്തിന്നയ് തെന്നാനോ തന താന തെന്നയ് തെന്നാനോ (2)
മൈലാഞ്ചി ചോപ്പുള്ള കയ്യാല്‍ ഞാന്‍, നിന്‍ മാറത്തു താളം പിടിച്ചോട്ടെ
മണിമാരന്‍ നീയെന്‍ നെഞ്ചിന്‍ പാട്ടല്ലേ
(മുന്തിരി ചേലുള്ള)