Music:K.A.Latheef
Lyrics:OM.Karuvarakundu
Arayanna Chelunde Karaoke with Lyrics
Arayanna Chelunde Alankara Malayalam Lyrics
അരയന്ന ചേലുണ്ടേ
അലങ്കാരത്തേരുണ്ടേ
പവിഴ പൂ ചുണ്ടത്ത്
ബൈത്തിൻ ശീലുകൾ ഉണ്ടേ
മഴവിൽ വർണ്ണ രാജി
മിഴിയിൽ പെയ്തിറങ്ങി
കുളിരിൽ തൂ വസന്തം
കരളിൽ പൂത്തൊരുങ്ങി
വാർമതിയെ വരവായ്
നിനവിൽ നിറയും
സുന്ദര മാരൻ
അഹ തന്തിന്നോ തന്തിന്നോ തന്തിന്നോ
തന്തിന്നോ തന്തിന്നാനോ
അരയന്ന ചേലുണ്ടേ
അലങ്കാരത്തേരുണ്ടേ
പവിഴ പൂ ചുണ്ടത്ത്
ബൈത്തിൻ ശീലുകൾ ഉണ്ടേ
നുണക്കുഴിപ്പൂവിൽ ഉദിച്ചതമ്പിളിയോ..
ഇണക്കിളിയായി നിന്റെ നനുത്ത പാൽ ചിരിയോ..
നുണക്കുഴിപ്പൂവിൽ ഉദിച്ചതമ്പിളിയോ..
ഇണക്കിളിയായി നിന്റെ നനുത്ത പാൽ ചിരിയോ..
തുള്ളി തുള്ളി തോഴികളാടി
സ്നേഹ കുയിലായ് മൊഴികൾ പാടി
മൈലാഞ്ചി കുന്നിലെ കാറ്റ്
നല്ല അത്തറ് സമ്മാനമേകു
മുത്തഴകേ വരവായ് മധുരം നുണയാൻ
മധു മണവാളൻ
അഹ തന്തിന്നോ തന്തിന്നോ തന്തിന്നോ
തന്തിന്നോ തന്തിന്നാനോ
അരയന്ന ചേലുണ്ടേ
അലങ്കാരത്തേരുണ്ടേ
പവിഴ പൂ ചുണ്ടത്ത്
ബൈത്തിൻ ശീലുകൾ ഉണ്ടേ
സുബർഗ മഞ്ചത്തിൽ വിരുന്നു കൂടാറായ്
സുഗന്ധ മല്ലികയോ ചേലിൽ വിരിഞ്ഞിറങ്ങാറായ്
സുബർഗ മഞ്ചത്തിൽ വിരുന്നു കൂടാറായ്
സുഗന്ധ മല്ലികയോ ചേലിൽ വിരിഞ്ഞിറങ്ങാറായ്
ഉള്ളിന്നുള്ളിൽ ആശകൾ ചൊല്ല്
സ്വർണ മയിലായ് പൊലിമയിലാട്
മൊഞ്ചേറും ചിഞ്ചില നാദം
മെല്ലെ കാതോർത്തിരിക്കണ നാള്
കൺമണിയെ വരവായ് പുളകം പകരാൻ
പുതു മണവാളൻ
അഹ തന്തിന്നോ തന്തിന്നോ തന്തിന്നോ
തന്തിന്നോ തന്തിന്നാനോ
അരയന്ന ചേലുണ്ടേ
അലങ്കാരത്തേരുണ്ടേ
പവിഴ പൂ ചുണ്ടത്ത്
ബൈത്തിൻ ശീലുകൾ ഉണ്ടേ
മഴവിൽ വർണ്ണ രാജി
മിഴിയിൽ പെയ്തിറങ്ങി
കുളിരിൽ തൂ വസന്തം
കരളിൽ പൂത്തൊരുങ്ങി
വാർമതിയെ വരവായ്
നിനവിൽ നിറയും
സുന്ദര മാരൻ
അഹ തന്തിന്നോ തന്തിന്നോ തന്തിന്നോ
തന്തിന്നോ തന്തിന്നാനോ
അരയന്ന ചേലുണ്ടേ
അലങ്കാരത്തേരുണ്ടേ
പവിഴ പൂ ചുണ്ടത്ത്
ബൈത്തിൻ ശീലുകൾ ഉണ്ടേ