home

Cheru_Chillayil_Pakalanthiyil_Orupole_Vannethi_Njan-Karaoke

Lyrics: Rafeeq Ahammed
Music: Deepak Dev
Singer: Vidyasagar, Deepak Dev


Malayalam Film Karaoke with Lyrics>>>

Lyrics


ചെറുചില്ലയിൽ , പകലന്തിയിൽ
ഒരു പോലെ വന്നെത്തി നാം
ഇരു മെയ്യുമായി , ഒരു ജീവനായി , ഇനി പോയിടാം
ഇനി നിന്നിലുമെന്നിലും താങ്ങിടും അംഗനേ എന്നുമേ സൗർഹുദം
ഇത് മണ്ണിനേ വിണ്ണിനോടുള്ളൊരു ബന്ധനം
പിരിയില്ല നാം , അകലില്ല നാം പല പാതകളിൽ നാളെ
അറിയുന്നു നാം തുടരുന്നു നാം , ഒരു പുതുവഴി സഞ്ചാരം
കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ ... ചങ്ങാതീ ... ചങ്ങാതീ ... ചങ്ങാതീ ...

ചെറുചില്ലയിൽ , പകലന്തിയിൽ
ഒരു പോലെ വന്നെത്തി നാം
ഇരു മെയ്യുമായി , ഒരു ജീവനായി , ഇനി പോയിടാം

മരവും മണവും അതിശയമായി
ഇഴുകി കലരും വേളകളിൽ
ആത്മാവിന് സൗരഭം
അറിയാ വഴിയിൽ പരിചിതരായി ,
മരണം വരെയും സോദരരായി
നിന്നീടുമീ സംഗമം
ഒരുമയുടെ വീരമായ്‌, പുതു ഭാവമായി
നവ മോഹമായി വാഴണം
വഴിയമ്പലം , അതിനുള്ളിലോ
ഒരു നാളിന് സഹവാസം
കനിവോടെ കാണും നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ ... ചങ്ങാതീ ... ചങ്ങാതീ ... ചങ്ങാതീ ...

പരതാം പകലേ നേരുകളെ
ഒരുമിച്ചാഴിയും നൂലിഴയിൽ
ചേരുന്നു നമ്മളും ...
പറയാ കഥകൾ നോവുകളായി , കരളിൽ എരിതീ നീരുകിലും
തോരാതെ പെയ്തീടണം ...
ഇരു കരവും കോർത്തിടാം അണി ചേർന്നിടാം
ഇനി നേരിടാം നേരോടെ ...
കൊതി കൊള്ളുംമീ പുഴ നീന്തിടം
മറുതീരം കാണാനായി
കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ ... ചങ്ങാതീ ... ചങ്ങാതീ ... ചങ്ങാതീ ...