home

Azhakinte Azhake Arimulla-Shareef-mp3


Azhakinte Azhakee Arimulla Malaree Malayalm Lyrics


അഴകിന്റെ അഴകേ ....
അരിമുല്ല മലരേ..
ഈ മലർ വനിയിൽ അണയാമോ..
തേനിമ്പ കനിയേ..
അധരത്തിൽ ഒഴുകും മധുരത്തിൻ ഉറവ്
മുഹബ്ബത്തിൽ പൊതിഞ്ഞു നീ നൽകാമോ..

അഴകിന്റെ അഴകേ ....
അരിമുല്ല മലരേ..
ഈ മലർ വനിയിൽ അണയാമോ..
തേനിമ്പ കനിയേ

ഇതൾ വിരിഞ്ഞൊരുക്കു മധു കണം ഉതിർക്കും
അതു കണി വണ്ടിന്ന് കൊതിയാണ്

ചിറകടിച്ചൊടുവിൽ പറന്നെത്തി അരികിൽ
കരൾ വല എറിഞ്ഞവൻ ഇരിപ്പാണ്

കള്ളക്കണ്ണാലെ എന്നെ മയക്കും
ചെല്ല കിളിയെ ചൊല്ലാമോ..
ഉള്ളു പകർന്ന് തരുമോ എന്റെ
വള്ളി കുടിലിൽ പോരാമോ..

അഴകിന്റെ അഴകേ ....
അരിമുല്ല മലരേ..
ഈ മലർ വനിയിൽ അണയാമോ..
തേനിമ്പ കനിയേ

കളി പറഞ്ഞുള്ള് കവർന്നോനല്ലേ
ഖൽബെനിക്കേകി വിളിക്കാമോ
മഹറിന് പകരം ഇണയായ് ഇവളെ
എന്നും കൂട്ടിന് ഇരുത്താമോ

മണി മാറിലണിയാൻ
മഹർ മാല പണിയാൻ
ഇനിയൊരു മനമൊന്നായ് കഴിഞ്ഞീടാം
കഥയിത് കനിയേ കളിയല്ലെന്നറിയേ
കണ്ണീരിലും കൈ കോർത്ത് വരാം

അഴകിന്റെ അഴകേ ....
അരിമുല്ല മലരേ..
ഈ മലർ വനിയിൽ അണയാമോ..
തേനിമ്പ കനിയേ
അധരത്തിൽ ഒഴുകും മധുരത്തിൻ ഉറവ്
മുഹബ്ബത്തിൽ പൊതിഞ്ഞു നീ നൽകാമോ..

അധരത്തിൽ ഒഴുകും മധുരത്തിൻ ഉറവ്
മുഹബ്ബത്തിൽ പൊതിഞ്ഞു നീ നൽകാമോ..

അഴകിന്റെ അഴകേ ....
അരിമുല്ല മലരേ..
ഈ മലർ വനിയിൽ അണയാമോ..
തേനിമ്പ കനിയേ

Azhakinte Azhake Karaoke with Lyrics