home

Sanyasini_Nin_Punniyashramathil-Film Karaoke Mp3

Music:ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film: രാജഹംസം


Sanyasini Malayalam Lyrics


സന്യാസിനീ ഒാ... ഒാ...
സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു
(സന്യാസിനീ)

നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു

നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ പൂക്കൾ കരിഞ്ഞു
രാ..ത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ.. ഞാ..ൻ
(സന്യാസിനീ)

നിന്റെ ഏകാന്തമാം ഒാർമ്മതൻ വീഥിയിൽ
എന്നെയെന്നെങ്കിലും കാണും
ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും
നിന്റെ ഏകാന്തമാം ഒാർമ്മതൻ വീഥിയിൽ
എന്നെയെന്നെങ്കിലും കാണു
ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും

അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു
രാ..ത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ.. ഞാ..ൻ
(സന്യാസിനീ)

Sanyasini Karaoke with Lyrics