Lyricist: പി ഭാസ്ക്കരൻ
Singer: ജിക്കി
Film: ഉമ്മ
Kadhali_Vazha_Kayyilirunnu Malayalam Lyrics
കദളിവാഴക്കയ്യിലിരുന്ന്
കാക്കയിന്നു വിരുന്നു വിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ
വിരുന്നുകാരാ വന്നാട്ടെ (2)
(കദളി..)
മാരനാണു വരുന്നതെങ്കില്‍ (2)
മധുരപത്തിരി വെക്കേണം
മാവു വേണം വെണ്ണ വേണം
പൂവാലിപ്പശുവേ പാല്‍ തരണം
(കദളി..)
സുന്ദരനാണു വരുന്നതെങ്കില്‍ (2)
സുറുമയിത്തിരി എഴുതേണം
കാപ്പു വേണം കാല്‍ത്തള വേണം
കസവിന്‍ തട്ടം മേലിടണം
വയസ്സനാണു വരുന്നതെങ്കിൽ (2)
അയലേം ചോറും നല്‍കേണം
ഇടയ്ക്കിടക്ക് വെറ്റില തിന്നാന്‍
ഇടിച്ചിടിച്ച് കൊടുക്കണം
ഇടക്കിടക്ക് വെറ്റില തിന്നാന്‍
ഇടിച്ചിടിച്ച് കൊടുക്കണം
കദളിവാഴക്കയ്യിലിരുന്ന്
കാക്കയിന്നു വിരുന്നു വിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ
വിരുന്നുകാരാ വന്നാട്ടെ (2)