Lyricist: പി ഭാസ്ക്കരൻ
Singer: മെഹ്ബൂബ്
Film: നായരു പിടിച്ച പുലിവാല്
Kathu_Sookshichoru_Kasthoori-Malayalam Lyrics
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
ആ..ആ..
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
കാക്ക കൊത്തിപ്പോകും അയ്യോ
കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം
നോട്ടം തെറ്റിയാൽ പോകും - നിന്റെ
നോട്ടം തെറ്റിയാൽ പോകും
നട്ടു നനച്ചു വളർത്തിയ പൂച്ചെടി
ആ..ആ..
നട്ടു നനച്ചു വളർത്തിയ പൂച്ചെടി
മുട്ടനാടെത്തിത്തിന്നും - അയ്യോ
മുട്ടനാടെത്തിത്തിന്നും
കൂട്ടിനുള്ളിലെ കോഴിക്കുഞ്ഞിനെ
കാട്ടുകുറുക്കൻ കക്കും - ഒരു
കാട്ടുകുറുക്കൻ കക്കും
(കാത്തു സൂക്ഷിച്ചൊരു...)
കാച്ചിക്കുറുക്കിയ മോഹത്തിൻ പാല്
മോഹത്തിൻ പാല് ...
കാച്ചിക്കുറുക്കിയ മോഹത്തിൻ പാല്
പൂച്ച കുടിച്ചു പോകും - കരിം
പൂച്ച കുടിച്ചു പോകും
പത്തിരി ചുട്ടു പരത്തിമ്മ വെച്ചത്
കട്ടുറുമ്പു കക്കും - ഒരു
കട്ടുറുമ്പു കക്കും
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
കാക്ക കൊത്തിപ്പോകും അയ്യോ
കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം
നോട്ടം തെറ്റിയാൽ പോകും - നിന്റെ
നോട്ടം തെറ്റിയാൽ പോകും