home

Kaakatile_Koo_Koottile-Film Karaoke Mp3

Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര, കെ ജെ യേശുദാസ്
Film: ഈ പറക്കും തളിക


കാക്കാട്ടിലെ കൂക്കൂട്ടിലെ Malayalam Lyrics



സുനു സുനു സുനു സുനു സുനു സുനാബേ
ജുഗ്നു ജുലാലേ ഗും ഗും സുത്താരാ സിത്താരാ
( സുനു സുനു സുനു..)

കാക്കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ (2)
കുരുന്നേ തുളുമ്പും കുറുമ്പിന്‍ കുടമേ
മിന്നിത്തെന്നും മിന്നല്‍തുമ്പീ എന്നും എന്നോ
ടിമ്പം കൂടാന്‍ നീ വായോ
(കാക്കാട്ടിലെ..)

കോടമഞ്ഞിന്‍ കുഞ്ഞാടേ മേടിറങ്ങിപ്പോവല്ലേ
കൂടെയെന്നും കൂട്ടിരിക്കാം കുണുങ്ങാം (2)
പുഴയുടെ പാട്ടിന്‍ പൂവല്‍ നിലാവില്‍
മാമഴച്ചില്ലാല്‍ മണ്‍ കുടില്‍ മേയാം
വെണ്‍ പളുങ്കിന്‍ തേന്‍ തേടി കണ്‍ മിഴിക്കും കാറ്റിന്നും
താരിളം കുരുവിക്കും കല്യാണമായ്
സുസുനു സുബാവേ സുനു സുനു സുനു സുനു സുനു സുനു
ജുഗ്നു ജുലാലേ ഗും ഗും സുത്താരാ സിത്താരാ
(കാക്കാട്ടിലെ...)

പാല്‍ ചുരത്തും മേഘങ്ങള്‍ പൈക്കളെ പോല്‍ പായുമ്പോള്‍
മാരിവില്ലിന്‍ ചൂരലുണ്ടേ മേയ്ക്കാന്‍
തെലുങ്കിളം കാറ്റോ തമിഴ് മൊഴിപ്പാട്ടോ
നിറമുള്ള രാവിന്‍ ഒറിയന്‍ നിലാവോ
തേഞ്ചിരിപ്പൂ പൂക്കുമ്പോള്‍ ചിന്തുമെന്നില്‍ പൂച്ചന്തം
മറക്കില്ല ഞാനെന്റെ മാന്‍ പേടയെ
സുസുനു സുബാവേ സുനു സുനു സുനു സുനു സുനു സുനു
ജുഗ്നു ജുലാലേ ഗും ഗും സുത്താരാ സിത്താരാ
(കാക്കാട്ടിലെ...)



Malayalam Film Song Karaoke with Lyrics