home

Kaadu_Karutha_Kaadu-Film Karaoke Mp3

Music: സലിൽ ചൗധരി
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film: നീലപ്പൊന്മാൻ
Song: കാട് കറുത്ത കാട്


Kaadu Karuth Kaadu malayalam Song Lyrics


കാട് കറുത്ത കാട്
മനുഷ്യനാദ്യം പിറന്ന വീട്
കൊടും കാറ്റിൽ ചിറകു വീശി
തളർന്ന പൊന്മാനിരുന്ന കൂട്
(കാട്..)

എന്നും പ്രഭാതമെന്നോടു
കൂടിയിതിൽ ജനിയ്ക്കും എന്നും
തൃസന്ധ്യ ചിതയൊരുക്കും
(എന്നും..) ഓ....ഓ...
യുഗരഥമിതുവഴി കടന്നുപോകും
(കാട്..)

കണ്ണീരിലെന്റെ മൺ‌തോണി
വീണ്ടുമൊഴുകി വരും
അന്നെന്റെ നീലക്കിളി വരുമോ
(കണ്ണീരിലെന്റെ..) ഓ...ഓ...
ഒരു പുനർജ്ജനനത്തിലൊരുമിക്കുമോ
(കാട്..)