Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film: അമൃതം
Ishatam Ishtam Enikkishtam Malayalam Lyrics
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്
എനിക്കിഷ്ടമാണിള വെയില്‍ (ഇഷ്ടം..)
വയല്‍ പൂക്കളിളകുന്ന പൂ പാടവും
പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും
വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും
വെയിലാറും മേട്ടിലെ നിഴലാട്ടവും
ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ
തുളുമ്പുന്നിതാ
(ഇഷ്ടം..)
കണ്ണാടി പുഴയിലെ കുഞ്ഞോളവും
വണ്ണാത്തി കിളിയുടെ കൊരലാരവും
പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും
പൂ തേടി അലയുന്ന പൂത്തുമ്പിയും
എന്തിഷ്ടമാണീ ഇഷ്ടങ്ങളെ
കരളോടു ചേര്‍ക്കുന്നു ഞാൻ
(ഇഷ്ടം..)