Music:ദീപക് ദേവ്
Lyricist:കൈതപ്രം
Singer:കെ ജെ യേശുദാസ്
Film:ബെൻ ജോൺസൺ
Iniyum_Mizhikal_Nirayaruthe -Malayalam Lyrics
ഉം..ഉം..ഉം.. ഓ..ഓ..ഓ..
ഇനിയും മിഴികൾ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിൻ പരിഭവങ്ങൾ
മഴവിൽ മുന കൊണ്ടെഴുതരുതേ
ഇന്നലെകൾ കരിയില പോലെ മാഞ്ഞു പോകും ഓർമകളിൽ
മായരുതേ മറയരുതേ നിൻ ഏഴു നിറമുള്ള ചിരിയഴക്
നിൻ ജീവിതം തളിരിടാൻ.. ഓ...
തണലായി ഞാൻ ഇനി വരാം..ഓ...
ഇനിയും മിഴികൾ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിൻ പരിഭവങ്ങൾ
മഴവിൽ മുന കൊണ്ടെഴുതരുതേ
എന്തിനു വേറൊരു പാലാഴി പാട്ടായി നീയില്ലെ
എന്തിനു വേറൊരു പൂക്കാലം കൂട്ടായി നീയില്ലെ
പുളകം പകരും പൂങ്കനവായ് കൂടെ ഞാനില്ലെ
നേരം സായം സന്ധ്യ തുഴയാൻ രാതോണി
അഴകേ... എന്തിനി വേണം..വെറുതെ കരയാതെ..
ഉം..ഉം..ഉം
ഇനിയും മിഴികൾ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അമ്പിളിയേന്തും പൊന്മാനേ ഓടി പോകാതെ
കുമ്പിൾ നിറയും വെണ്ണിലവേ താഴേ പൊഴിയാതെ
പനിമഴ നനയും തേൻ കനവേ..മണ്ണിൽ തൂവാതെ
എന്തേ താമസമെന്തേ കിളിയെ പൊൻ കിളിയേ
എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതെ
ഉം ഉം ഉം
ഇനിയും മിഴികൾ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിൻ പരിഭവങ്ങൾ
മഴവിൽ മുന കൊണ്ടെഴുതരുതേ
ഇന്നലെകൾ കരിയില പോലെ മാഞ്ഞു പോകും ഓർമകളിൽ
മായരുതേ മറയരുതേ നിൻ ഏഴു നിറമുള്ള ചിരിയഴക്
നിൻ ജീവിതം തളിരിടാൻ.. ഓ...
തണലായി ഞാൻ ഇനി വരാം..ഓ...