Music:ജി ദേവരാജൻ
Lyricist:വയലാർ രാമവർമ്മ
Singer:പി ജയചന്ദ്രൻ
Film:അടിമകൾ
Indhumukhi_Indhumukhi-Malayalam Film Song Lyrics
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
മഞ്ഞിൽ മനോഹര ചന്ദ്രികയിൽ
മുങ്ങി മാറ് മറയ്ക്കാതെ (2)
എന്നനുരാഗമാം അഞ്ചിതൾ പൂവിൻ
മന്ദസ്മിതത്തിൽ കിടന്നുറങ്ങീ (2)
വന്നു നീ കിടന്നുറങ്ങീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
നിന്റെ മദാലസ യൗവ്വനവും
നിന്റെ ദാഹവും എനിക്കല്ല (2)
നിന്നിലെ മോഹമാം ഓരില കുമ്പിളിൽ
എന്റെ കിനാവിലെ മധുവല്ലെ (2)
ഹൃദ്യമാം മധുവല്ലെ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ