home

Hridayavum_Hridayavum-Notebook-Film Karaoke Mp3

Music:മെജോ ജോസഫ്
Lyricist:വയലാർ ശരത്ചന്ദ്രവർമ്മ
Singer:വിനീത് ശ്രീനിവാസൻ

Film:നോട്ട്ബുക്ക്

Hridayavum Hridayavum Malayalam Lyrics

ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്
ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്

സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ

ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ..കിളികലൊരുപോലെ പാടി
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
അരികിലായ് വന്നു ചേരാ‍ൻ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു
ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും നിമിഷമായ്

കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളിൽ
അവനുമായ് നിന്റെ നാണം
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ
ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൌനം വിങ്ങുന്നു