home

Gopangane_Aathmavile-Film Karaoke Mp3

Music:രവീന്ദ്രൻ
Lyricist:കൈതപ്രം
Singer:കെ ജെ യേശുദാസ് -കെ എസ് ചിത്ര
Film:ഭരതം





Gopangane_Aathmavile Malayalam Song Lyrics


ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിൻ പാർവള്ളിയിലാടാൻ
ഓമനേ വരൂ വരൂ വസന്തം പൂന്തേൻ ചോരാറായ്
കരവീരത്തളിരിതളിൽ മാകന്ദപ്പൊന്നിലയിൽ
രാസലോലയാമമാകെ - തരളിതമായ്

(ഗോപാംഗനേ)

നീലാംബരിയിൽ താനാടും
വൃന്ദാവനികൾ പൂക്കുമ്പോൾ
ഇന്നെൻ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാൻ
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളിൽ

(ഗോപാംഗനേ)

മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോൾ
ഇന്നെൻ തോഴീ അകലെ സഖികൾ
മുത്തും മലരും തേടുമ്പോൾ
ആരോരുമറിയാത്ത കൈവല്യമേകാം വരൂ

(ഗോപാംഗനേ)