Music:ഇളയരാജ
Lyricist:കൈതപ്രം
Singer:ഗായത്രി
Film:കൊച്ചു കൊച്ചു സന്തോഷങ്ങൾGhana_Shyama_Vrindaranyam-Malayalam Song Lyrics
ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി
മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും
സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും
മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ
ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും
ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാകും
പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും...
എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും
കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും
എന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും
എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി
എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..