Music:എം ജയചന്ദ്രൻ
Lyricist:ഗിരീഷ് പുത്തഞ്ചേരി
Singer:എം ജയചന്ദ്രൻ
Film:ഓർക്കുക വല്ലപ്പോഴും
Etho_January_Masam Malayalam Lyrics
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ...
ഒരു കൈക്കുമ്പിളിൽ നറു വെണ്‍പൂവുമായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ... വെറുതെ...
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ...
അന്നു നിൻ നിഴൽപോലുമെൻ...
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു...
പിന്നെ നിൻ കനവാലെയെന്‍...
വിരൽ തേടുന്ന സ്വരമെല്ലാം കേട്ടു നിന്നു...
ഒരു മണിശലഭം സ്വയമുരുകുമൊരുയിരില്‍...
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം... ഇനി...
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ...
അന്നു നിൻ ചിരി പോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ...
പിന്നെ ഞാൻ ശ്രുതിയായി നിന്‍...
മൊഴി മൂളുന്ന പാട്ടെല്ലാം ഏറ്റു പാടീ...
ഇനിയൊരു നിമിഷം മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം...
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ...