Music:ബ്രദർ ലക്ഷ്മൺ
Lyricist:തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍
Singer:കമുകറ പുരുഷോത്തമൻ
Film:ഭക്തകുചേല
Eshwara_Chindayithonne_Manujanu Malayalam Lyrics
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീയുലകിൽ (2)
ഇഹപര സുകൃതം ഏകിടുമാർക്കും
ഇതു സംസാരവിമോചനമാർഗ്ഗം
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീയുലകിൽ
കണ്ണിൽ കാണ്മതു കളിയായ് മറയും
കാണാത്തതു നാം എങ്ങനെ അറിയും (2)
ഒന്നു നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാനാടകരംഗം
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീയുലകിൽ
പത്തു ലഭിച്ചാകാൽ നൂറിനു ദാഹം
നൂറിനെ ആയിരം ആക്കാൻ മോഹം
ആയിരമോ പതിനായിരമാകണം
ആശയ്ക്കുലകിതിൽ അളവുണ്ടാമോ
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീയുലകിൽ
കിട്ടും വകയിൽ തൃപ്തിയാകാതെ
കിട്ടാത്തതിനായ് കൈനീട്ടാതെ
കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കർമ്മഫലം തരും ഈശ്വരനല്ലോ...
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീയുലകിൽ