Music:രവീന്ദ്രൻ
Lyrics:വയലാർ ശരത്ചന്ദ്രവർമ്മ
Singer:കെ എസ് ചിത്ര
Film:മിഴി രണ്ടിലും
Enthinaay_Nin_Idam_Kannil Malayalam Lyrics
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണന്‍ എഴുന്നള്ളും
നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
ആരിന്നു നിന്‍ സ്വപ്നങ്ങളില്‍
തേന്‍ തുള്ളി തൂകി
എകാകിയാകും പൂര്‍ണേന്ദുവല്ലേ (2)
താരുണ്യമേ പൂത്താലമായ്
തേടുന്നുവോ ഗന്ധര്‍വനെ
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ (2)
ആനന്ദവും ആലസ്യവും
പുല്‍കുന്നുവോ നിര്‍മാല്യമായ്
(എന്തിനായ്)