home

Enthe_Nin_Pinakam Mareele-Film Karaoke Mp3

Film:Koottu
Music:Mohan Sithara
Lyrics:Kaithapram
Singer:KJ Yesudas-Asha G Menon

Enthe_Nin_Pinakam Mareele-Malayalam Lyrics

എന്തേ നിന്‍ പിണക്കം മാറിയില്ലേ
എന്തേ നിന്‍റെ കോപം പോയില്ലേ
ചിരിക്കൊലുസ്സിട്ട കൊഞ്ചലുകള്‍ എന്തേ കേട്ടില്ലേ
അണിയറമണിക്കിങ്ങിണികള്‍ എന്തേ മിണ്ടിയില്ലേ

എല്ലാമെല്ലാം പറഞ്ഞതല്ലേ എന്‍റെ മാത്രം സ്വന്തമല്ലേ
എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു
ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു

ഇലവട്ടം പൂക്കുടയാക്കി നനയുമ്പോള്‍ ഞാന്‍ നനയുമ്പോള്‍
പലവട്ടം പൊന്‍വെയിലത്തു അലിയുമ്പോള്‍ നാം അലിയുമ്പോള്‍
വൃന്ദാവനരാവില്‍ ഗോപാംഗനയായി നീ (2)
ആശകളായിരം ഓതിയതെല്ലാം ഓമലാളേ മറന്നു പോയോ
ഓ........
ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു (2)

നന്ദനമായ് യദു നന്ദനമായ് നീയെന്നില്‍ പൂത്തുലയുമ്പോള്‍
ചന്ദനമായി ഹരിചന്ദനമായി നിന്നഴകില്‍ ഞാനലിയുമ്പോള്‍
മുരളികയായി നിന്നെ ചുംബിക്കും നേരം
പുളകം ചൂടും പൗര്‍ണ്ണമി പോലും നാണമാര്‍ന്നു നിന്നതല്ലേ
ഓ............

ഉം.........