Music:വിദ്യാസാഗർ
Lyrics:വയലാർ ശരത്ചന്ദ്രവർമ്മ
Singer:ദേവാനന്ദ്ശ്വേത മോഹൻ
Film:ഗോൾ
Enthanennodonnum_Chodikkalle Malayalam Lyrics
എന്താണെന്നെന്നോടൊന്നും
ചോദിക്കല്ലേ ചോദിക്കല്ലേ..
മറ്റാരും കാണാതെന്നോടെന്തോ
മെല്ലെ ചൊല്ലാനില്ലേ...
നിന്നെ കാണും നേരത്തേതോ
മോഹം താനേ ചൂളം മൂളുന്നോ...
പറയൂ അതിലുള്ള രസം...
അറിയില്ല പറഞ്ഞുതരാൻ...
ഇടനെഞ്ചിലിതെന്തു സുഖം...
ഇളമഞ്ഞു പൊതിഞ്ഞതു പോൽ..
എൻ കനവിലുണരും അലസമലസം
നിൻ കളമൊഴിയോ...
നിൻ കരളിലൊഴുകും കളിചിരികളിൽ
എൻ നറുമൊഴിയോ...
മൊഴി മൊട്ടുകളേ മലരാവുകയോ...
മലരല്ലികളേ മധു ചൂടുകയോ...
ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ
ഞാനാണോ.......
നിൻ മിഴിമുനകളോ ഒഴുകുമലയായ്
എൻ തളിരുടലിൽ..
എൻ പ്രണയമധുരം തഴുകി മഴയായ്
നിൻ ചൊടിയിണയിൽ...
മൃദുചുംബനമോ കുളിരാവുകയോ..
പകരം തരുവാൻ കൊതികൂടുകയോ..
ഈ നാളിൽ നീയും ഞാനും
ചേരും ചേലാണോ....