home

Ente_Veenakkambiyellam -Film Karaoke Mp3

Music:ജി ദേവരാജൻ
Lyrics:പി ഭാസ്ക്കരൻ
Singer:കെ ജെ യേശുദാസ്
Film:മൂലധനം

Ente Veena kambi Malayalam Lyrics

എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ

എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ -സ്വന്തം
സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ
ഓ - കുണുക്കു തീര്‍ത്തൂ ഓ - ഓ...
എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ

എന്‍ കിനാവിന്‍ മണ്‍കുടിലില്‍ ഇരിക്കുന്നു ഞാന്‍
ആ പൊന്‍പുലരി വരുന്നതും നോക്കി നോക്കി
എന്‍റെ ഗാനശേഖരത്തിന്‍ പൂക്കണി കാണാന്‍
പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും
ഓ - വന്നു ചേര്‍ന്നാലും ഓ - ഓ...

എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ