home

Ente Padachavane-Film Karaoke Mp3

Music:എസ് ബാലകൃഷ്ണൻ
Lyrics:വയലാർ ശരത്ചന്ദ്രവർമ്മ
Singer:അഫ്സൽ-ശങ്കർ മഹാദേവൻ
Film:മൊഹബ്ബത്ത്




Lyrics

Ente Padachavane Malayalam Lyrics


ഹേയ് എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇത് ചീഞ്ഞൊരു മുന്തിരിയാ
ഇവള്‍ ആരും കണ്ടാല്‍ ആദ്യം വീഴും മോഹിനിയാ
ഒഹോ ഒഹോ
പിന്നെപ്പിന്നമ്മോ കോലം മായുന്നേ
വെട്ടാന്‍ വന്നീടും പോത്തായി മാറുന്നേ(2 )
അയ്യോ അയ്യോ
അമ്പമ്പമ്പോ പൊല്ലാപ്പാണന്നേ
എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ
ഇത് ചീഞ്ഞൊരു മുന്തിരിയാ

കുഞ്ഞുപൂവു തന്നെയെന്നാല്‍ ഉള്ളു മുള്ളുകളാ
നേരാ ഓ നേരാ ഓ
മഞ്ഞുതുള്ളിപോലെയല്ലാ കാഞ്ഞ തീക്കൊമ്പാ
നേരാ ഓ നേരാ ഓ (2 )
കടമിഴി നീളെ കുടിലതയാ ഓ
കരളറ പൂരെ കൊടുവിഷമാ(2 )
കീശേല്‍ ഏറെ കാശും കൊണ്ടേ
നാശം വീശല്ലേ
എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ
ഇത് ചീഞ്ഞൊരു മുന്തിരിയാ
ലാലലാലലലാലാ

ആട്ടുതോലണിഞ്ഞു കൂടും മൂത്ത പെണ്‍നരിയാ
പോരാ പോരാ
പാട്ടു വേണ്ട നാക്കിലാകെ കൂര്‍ത്ത കൂരമ്പാ
പോരാ പോരാ(2 )
അരുതരുതാരും ഇനിയരുതേ
അഴകിത് കണ്ടു കുഴയരുതേ(2 )
വയ്യേ വയ്യേ വയ്യാവേലിപ്പെണ്ണേ പോ ദൂരെ

എന്റെ പടച്ചവനേ ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇത് ചീഞ്ഞൊരു മുന്തിരിയാ
ഇവള്‍ ആരും കണ്ടാല്‍ ആദ്യം വീഴും മോഹിനിയാ