Music: ബോംബെ രവി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ എസ് ചിത്ര
Film: മയൂഖം
▶️ Ee Puzhayum Kulirkattum Karaoke with Lyrics Video
Ee Puzhayum Malayalam Lyrics
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ് വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ് വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ
അതിലെത്ര നൊമ്പരകൃതികൾ...
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ് വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്
അതിനെത്ര വർണ്ണച്ചിറക്...
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ് വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ് വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
ഓർമ്മയിലെ മർമ്മരങ്ങൾ....