Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
Malayalam Film Karaoke with Lyrics Video>>>
Aakashamaake Malayalam Lyrics
ആകാശമാകേ...
കണിമലർ കതിരുമായ് പുലരി പോൽ വരൂ
ആകാശമാകേ...
കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുതു മണ്ണിനു പൂവിടാൻ കൊതിയാ..യ് നീ വരൂ...
ആകാശമാകേ ...
വയലിനു പുതു മഴയായ് വാ..
കതിരാടകളാ..യ്
വയണകൾ കദളികൾ ചാർത്തും കുളിരായി വാ..
വയലിനു പുതു മഴയായ് വാ..
കതിരാടകളാ..യ്
വയണകൾ കദളികൾ ചാർത്തും കുളിരായി വാ..
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ ...
മുത്തായ് വരൂ...
ആകാശമാകേ...
കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുലരിയിലിളവെയിലാടും പുഴ പാടുകയാ..യ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ...
പുലരിയിലിളവെയിലാടും പുഴ പാടുകയാ..യ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ...
മലർവാക തൻ നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ ... ആരോമലേ...
ആകാശമാകേ...
കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുതു മണ്ണിനു പൂവിടാൻ കൊതിയാ..യ് നീ വരൂ...
ആകാശമാകേ ...
ലാലാലലാലാ...ലാലാലലാലാ...ലാലാലലാലാ...