Song:മായാമഞ്ചലിൽ ഇതുവഴിയേ
Music: ശരത്ത്
Lyricist: പി കെ ഗോപി
Singer: ജി വേണുഗോപാൽ,രാധികാ തിലക്
Film: ഒറ്റയാൾ പട്ടാളം
▶️Maya Manjalil Karaoke with Lyrics Video
Malayalam Lyrics
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ…
ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ….
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
ഏഴുതിരിവിളക്കിന്റെ മുമ്പിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര്
ഏഴുതിരിവിളക്കിന്റെ മുമ്പിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര്
കനകമഞ്ചാടി പോലെ...
ആ…ആ..ആ
കനകമഞ്ചാടി പോലെ അഴകുതൂകുമീ നേ..രം…
ഏതൊരോർമ്മയിൽ നിന്നു നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ മനോഹരീ…
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്കനീന്തിവന്നതാര്...
പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്കനീന്തിവന്നതാര്...
പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം
പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ സുമംഗലീ….
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ…
ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ….
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
DOWNLOAD KARAOKE