Album: Thajmahal
Singer: Hashim
Music, Lyrics: Abid kannur
Kurukum Prave Karaoke with Lyrics
Lyrics
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ (2)
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരള് കവർന്നൊരു പൈങ്കിളി (2)
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ
സുബഹി നേരം വീശും കാറ്റിൽ
സുഗന്ധമായവൾ തഴുകും എന്നെ
സുബർഗതൊപ്പിലെ ഹൂറിയെ പോലെ
മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ (2)
കിലുങ്ങും കൊലുസ്സിൻ
കൊഞ്ചലുമായി ചാരെ വരുമോ നീ…
ചാരെ വരുമോ നീ…
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ
കവിത വിരിയണ കരിമിഴികോണും
പാട്ടുമൂളണ നിൻ തേൻ മൊഴിയും
പാട്ടിലൂറും ഏഴുസ്വരങ്ങളും
പാടിവരുന്നൊരു പൈങ്കിളിയല്ലേ (2)
പാരിജാതം പൂത്തപോലെ പൂമണമില്ലേ ..
പൂമണമില്ലേ ..
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ (2)
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരള് കവർന്നൊരു പൈങ്കിളി (2)
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ