Song:ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
Film: മൂന്നാംപക്കം
Music: ഇളയരാജLyricist: ശ്രീകുമാരൻ തമ്പി
Singer: ജി വേണുഗോപാൽ
Unarumee Gaanam_Karaoke_with_Lyrics_Video
Unarumee Gaanam Malayalam Lyrics
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
(ഉണരുമീ ഗാനം )
നിറമാലചാർത്തി പ്രകൃതി
ചിരികോർത്തു നിന്റെ വികൃതി
നിറമാലചാർത്തി പ്രകൃതി
ചിരികോർത്തു നിന്റെ വികൃതി
വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ
മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം