home

Thumbi Penne Va Va-Film Karaoke

Music: എസ് പി വെങ്കടേഷ്
Lyricist: ഷിബു ചക്രവർത്തി
Singer: കെ ജെ യേശുദാസ്, സുജാത മോഹൻ
Film/album: ധ്രുവം



DOWNLOAD KARAOKE

Thumbippenne vava Karaoke with Lyrics

Thumbippenne Malayalam Lyrics

ആ.............. ആ‍...............

തുമ്പിപ്പെണ്ണെ വാ വാ
തു‌മ്പച്ചോട്ടിൽ വാ വാ
തുമ്പിപ്പെണ്ണെ വാ വാ
തു‌മ്പച്ചോട്ടിൽ വാ വാ(2)
ഇളവെയിൽ കുങ്കുമ തളികയും കൊണ്ട്
കസവുനൂൽ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
(തുമ്പിപ്പെണ്ണേ)

ആ.. ആ..
നിരി സാസ സാസ മധ പാപ പാപ ഗപമാ രിമഗ സഗരീ....

കനവിനിരുന്നാടീടാ..നാ..യ് കരളിൽ പൊന്നൂയൽ തീ..ർത്തു
കുറുമൊഴിമുല്ലപ്പൂന്തോ... പ്പിൽ അവനയും കാത്തുഞാൻ നിന്നു...
പൊന്നും തരിവള മിന്നുംപുടവയുമൊന്നും ഇല്ലാഞ്ഞോ
എന്തെൻ‌ പ്രിയതമനൊന്നെൻ‌ മുന്നിൽ ഇന്നും വന്നില്ല
പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ..
കരളിൽ വിടരും മോഹത്തിൻ ഒരു പൂ..മതി പൂന്തേൻ മതി

(തുമ്പിപ്പെണ്ണേ)

ആ.. ആ..
ഗാഗ മാമ പാപ രീരി രിനിസനിസാ

കനകനിലാവിന്റെ കാ..യലിൻ കടവിൽ കുടമുല്ല പൂ..ക്കും
കുവലയമിഴിയാളെ കൊണ്ടുപോരാൻ
പനിമതിപൊൻ‌തേരു പോ..കും
പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീർക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാൻ
കണ്ണീർമഴയിൽനനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂ ഞാൻ
പൊന്നും വേണ്ടാ മിന്നുണ്ടെങ്കിൽ പൊന്നിൻ‌ പൊടിപോരും
കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ

തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടിൽ വാ വാ
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടിൽ വാ വാ
ഇളവെയിൽ കുങ്കുമ തളികയും കൊണ്ട്
കസവുനൂൽ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാ വാ
തുമ്പച്ചോട്ടിൽ വാ വാ..