Music:
എസ് പി വെങ്കടേഷ്
Lyricist:
ഒ എൻ വി കുറുപ്പ്
Singer:
എം ജി ശ്രീകുമാർ
Film:
തുടർക്കഥ
DOWNLOAD KARAOKE
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
നിറവാർന്നൊരുൾപ്പൂവിന്റെ
ഇതൾ തോറും നർത്തനമാടും തെന്നലായ്
വെണ്ണിലാവായ് (ശരറാന്തൽ..)
ഏതോ മൺ വീണ
തേടീ നിൻ രാഗം
താരകങ്ങളേ നിങ്ങൾ സാക്ഷിയായി
ഒരു മുത്ത് ചാർത്തീ ഞാൻ എന്നാത്മാവിൽ
(ശരറാന്തൽ..)
പാടീ.. രാപ്പാടീ
കാടും ..പൂ ചൂടീ
ചൈത്രകംബളം നീർത്തീ മുന്നിലായ്
എതിരേല്പൂ നിന്നെ ഞാൻ എന്നാത്മാവിൽ
(ശരറാന്തൽ..)