home

Poo Mugha Vathikkal-Film Karaoke

Music: എം ജി രാധാകൃഷ്ണൻ
Lyricist: എസ് രമേശൻ നായർ
Singer: യേശുദാസ്
Film: രാക്കുയിലിൻ രാഗസദസ്സിൽ (1986)


▶️Poo Mukha Vathilkkal-Karaoke Lyrics Video

DOWNLOAD KARAOKE mp3

Malayalam Lyrics


പൂമുഖവാതിൽക്കൽ
സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
പൂമുഖവാതിൽക്കൽ
സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഖത്തിൻ മുള്ളുകൾ
പൂവിരൽത്തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ
ദുഖത്തിൻ മുള്ളുകൾ
പൂവിരൽത്തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ
പൂമുഖവാതിൽക്കൽ
സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

എത്ര തെളിഞ്ഞാലും
എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ
എത്ര തെളിഞ്ഞാലും
എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ
എണ്ണിയാൽ തീരാത്ത
ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ
എണ്ണിയാൽ തീരാത്ത
ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ
പൂമുഖവാതിൽക്കൽ
സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

ഭൂമിയേക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
ഭൂമിയേക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ
പൂമുഖവാതിൽക്കൽ
സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

കണ്ണുനീർ തുള്ളിയിൽ
മഴവില്ലു തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ
കണ്ണുനീർ തുള്ളിയിൽ
മഴവില്ലു തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ
കാര്യത്തിൽ മന്ത്രിയും
കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ
കാര്യത്തിൽ മന്ത്രിയും
കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ
പൂമുഖ വാതിൽക്കൽ
സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിൻ മുള്ളുകൾ
തൂവിരൽത്തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ