home

Peeliyeezum Veeshiva-Film karaoke

Music:കണ്ണൂർ രാജൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര, സി ഒ ആന്റോ
Film: പൂവിനു പുതിയ പൂന്തെന്നൽ




▶️Peeliyezhum Karaoke with Lyrics Video
DOWNLOAD KARAOKE

Malayalam Lyrics


പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
ആയിരം വര വർണ്ണങ്ങൾ
ആയിരം വര വർണ്ണങ്ങൾ
ആടുമീ ഋതു സന്ധ്യയിൽ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

മാധവം മദനോത്സവം
വാഴുമീ വന വീഥിയിൽ
മാധവം മദനോത്സവം
വാഴുമീ വന വീഥിയിൽ
പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
തേടൂ നീ ആകാശ ഗംഗകൾ
പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
തേടൂ നീ ആകാശ ഗംഗകൾ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
ആയിരം വര വർണ്ണങ്ങൾ
ആയിരം വര വർണ്ണങ്ങൾ
ആടുമീ ഋതു സന്ധ്യയിൽ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം
കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം
ഏറുന്നു ദിനനിശകളിലാശാശതം
പാറുന്നൂ മായാ മയൂരികൾ
ഏറുന്നു ദിനനിശകളിലാശാശതം
പാറുന്നൂ മായാ മയൂരികൾ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
നീർക്കടമ്പിൻ പൂക്കളാൽ
അഭിരാമമാം വസന്തമേ
ഓർമ്മകൾ നിഴലാട്ടങ്ങൾ
ഓർമ്മകൾ നിഴലാട്ടങ്ങൾ
ഭൂമിയിൽ പരതുന്നുവോ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ