Song: പാതിരാമഴയെതോ
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film: ഉള്ളടക്കം
▶️Pathira Mazhayetho Karaoke with Lyrics Video
DOWNLOAD KARAOKE
Malayalam Lyrics
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
പാതിരാമഴയെതോ ഹംസഗീതം പാടി
കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം
നീ മറന്നു
എന്റെ ലോകം നീ മറന്നു
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
പാതിരാമഴയെതോ ഹംസഗീതം പാടി
ശൂന്യ വേദികയിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ
പോയതെവിടെ
ഏകയായ് നീ പോയതെവിടെ
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
ഹും....................