home

Manimuttathavani Panthal-Film Karaoke

Song : Manimuttathavani Panthal
Music : Vidyasagar
Lyricist : Gireesh Puthenchery
Singer : K.J Yesudas, Sujatha Mohan
Film : Dreams

Lyrics
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ

മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം

പന്തം തരില്ലേ പൂംതിങ്കൾ തിടമ്പ് തട്ടാറായ് പോരില്ലേ തൈമാസ പ്രാവ്
പാരം കൊരുക്കും നിൻ തൂവൽ കിനാവ് ചേലോടെ ചാർത്താലോ ചെമ്മാന ചേല
മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാൻ വരേണം
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ

മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
മേഘം മെനഞ്ഞു നിൻ മിന്നാര തേര് മാലാഖപ്പെണ്ണിനായി മധുമാസത്തേര്
സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ സംഗീതമോടെ നിൻ കവിളിൽ തലോടുന്നു കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാൻ വരേണം
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ
മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം

DOWNLOAD KARAOKE