home

Madurikkum ormakale-Film karaoke

നാടക ഗാനം
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: സി ഒ ആന്റോ


Madhurikkum OrmakaleMalayalam Lyrics


മധുരിക്കും ഒാർമകളെ
മലർമഞ്ചൽ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ ..
മാ..ഞ്ചുവട്ടിൽ.. മാഞ്ചുവട്ടിൽ (2)

ഇടനെഞ്ചിൻ താളമോടെ
നെടുവീർപ്പിൻ മൂളലോടെ
ഇടനെഞ്ചിൻ താളമോടെ
നെടുവീർപ്പിൻ മൂളലോടെ
മലർമഞ്ചൽ തോളിലേറ്റി പോവുകില്ലേ
ഒാ... ഒാ...
മധുരിക്കും ഒാർമകളെ മലർമഞ്ചൽ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ

ഒരു കുമ്പിൾ മണ്ണ്കൊണ്ട് വീടു വയ്ക്കാം..
ഒരു തുമ്പപൂവ് കൊണ്ട് വിരുന്നൊരുക്കാം.. (2)
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം..
ഒരു കാറ്റിൻ.. കനിവിന്നായ്
ഒരു കാറ്റിൻ കനിവിന്നായ് പാട്ടു പാടാം...
ഒാ... ഒാ...
മധുരിക്കും ഒാർമകളെ മലർമഞ്ചൽ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ

ഒരു നുള്ള് പൂവിറുത്തു മാല കോർക്കാം..
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നിൽക്കാം.. .
ഒരു വാഴക്കൂമ്പിൽ നിന്നും തേൻ കുടിക്കാം
ഒരു രാജാ ഒരു റാണീ
ഒരു രാജാ ഒരു റാണി ആയി വാഴാം ഒാ.. ഒാ

മധുരിക്കും ഒാർമകളെ മലർമഞ്ചൽ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ



DOWNLOAD KARAOKE
Madhurikkum Ormakale Karaoke with Lyrics