home

Khabarennoru Veedundu_Kannur Shereef

Singer:Kannur Shereef
Lyrics:Bappu Vellipparambu



Download Song
Lyrics
ഖബറെന്നൊരു വീടുണ്ട്
അത് ഖൽബിൽ ഓർത്തിടണേ
ഒരു നാളിൽ മൗത്ത് വരും

നിന്റെ റൂഹ് പിരിഞ്ഞിടുമേ
ഖബറെന്നൊരു വീടുണ്ട്
അത് ഖൽബിൽ ഓർത്തിടണേ
ഒരു നാളിൽ മൗത്ത് വരും

നിന്റെ റൂഹ് പിരിഞ്ഞിടുമെ

നാം നടന്നടുത്തീടും
പള്ളിക്കാട്ടിലെ ഖബർകൊള്ളെ
നാം നടന്നടുത്തീടും
പള്ളിക്കാട്ടിലെ ഖബർകൊള്ളെ
നമ്മൾ വിസ്മരിച്ചൊടുന്നൂ
ഒപ്പം കൂടിയ മരണത്തെ
അസ്റായിലണയുമ്പോൾ
അന്ന് ആരും തുണയില്ലാ

കെട്ട് മൂന്നിൽ പൊതിയുമ്പോൾ
ഉറ്റ കൂട്ടുകാരില്ലാ

മണിമേടയും പദവികളും
ഒരു വേളയിൽ അസ്തമിക്കും
മണിമേടയും പദവികളും
ഒരു വേളയിൽ അസ്തമിക്കും
മലർ മക്കളും ഭാര്യയതും
ആ നാളിൽ വേർപ്പിരിയും
ഖബറെന്ന ഇരുൾ വീട്ടിൽ
കിയാമം നാൾ വരെയും
കിടക്കേണം നാം തനിയേ
ഓർക്കുന്നു ആരിവിടെ

നാം സ്വന്തമെന്നോർത്തതെല്ലാം
ഇങ്ങ് വിട്ടെറിഞ്ഞകന്നിടേണം
നാം സ്വന്തമെന്നോർത്തതെല്ലാം
ഇങ്ങ് വിട്ടെറിഞ്ഞകന്നിടേണം
വെട്ടിപ്പിടിച്ച് വെച്ചതെല്ലാം
നഷ്ടമാകുമെന്നറിഞ്ഞിടേണം
മരണം ഹേ മനുഷ്യാ നിൻ
കൂടെ എന്നും നടപ്പുണ്ട്
അഹങ്കാരമിതെന്തിനാ
അവസാനം ഖബറാണ്
ഖബറെന്നൊരു വീടുണ്ട്
അത് ഖൽബിൽ ഓർത്തിടണേ
ഒരു നാളിൽ മൗത്ത് വരും
നിന്റെ റൂഹ് പിരിഞ്ഞിടുമേ

Khabarennoru Veedundu Karaoke with Lyrics