home

Kakka Thamburatti-Film Karaoke

Film: ഇണപ്രാവുകൾ
Singer: കെ ജെ യേശുദാസ്

Music: വി ദക്ഷിണാമൂർത്തി
Lyricist: വയലാർ രാമവർമ്മ


DOWNLOAD KARAOKE

Kakka Thamburatti Karaoke with Lyrics Video

Kakka Thamburatti Malayalam Lyrics

കാക്കത്തമ്പുരാട്ടി
കറുത്ത മണവാട്ടി

കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ... കൂടെവിടെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ... കൂടെവിടെ
കൂട്ടിനിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെവരൂ കൂടെവരൂ

വെള്ളാരം‌കുന്നിറങ്ങി വന്നാട്ടെ
നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ

വെള്ളാരം‌കുന്നിറങ്ങി വന്നാട്ടെ
നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ
കാട്ടാറിൻ കടവത്ത് കണ്ണാടിക്കടവത്ത്
കളിവഞ്ചിപ്പാട്ടുപാടിപ്പറന്നാട്ടെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ
കൂട്ടിനിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെവരൂ കൂടെവരൂ

പുത്തൻ‌പുടവ ഞൊറിഞ്ഞുടുത്താട്ടെ
കാതിൽ മുക്കുറ്റിക്കമ്മലെടുത്തണിഞ്ഞാട്ടെ

പുത്തൻ‌പുടവ ഞൊറിഞ്ഞുടുത്താട്ടെ
കാതിൽ മുക്കുറ്റിക്കമ്മലെടുത്തണിഞ്ഞാട്ടെ
കള്ളിപ്പെണ്ണേ നിന്റെ കന്നാലിച്ചെറുക്കന്റെ
കല്യാണപ്പന്തലിൽ വന്നിരുന്നാട്ടെ

കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ
കൂട്ടിനിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെവരൂ കൂടെവരൂ