Music: Raveendran
Lyricist: Kaithapram
Singer: KJ Yesudas, KS Chithra
Year: 1991
Download Karaoke
Azhake nin Mizhineer Karaoke with Lyrics
Azhake nin Mizhineer malayalam Lyrics
അഴകേ...
നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ...
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിർത്തുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ
നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ
ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി
ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
രാവിൻ.. ഈണവുമാ..യ്
ആരോ.... പാടുമ്പോ..ൾ
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
പൊന്നല ചൂടി പാമരവും ഇളകുമ്പോൾ
കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ
നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ..
കാണാ..ക്കടലൊടിയിൽ മേലേ.. പൂമുടിയിൽ...
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിർത്തുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ
നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ