Song Mp3
Pookkal Virinju Nilkkum Karaoke with Lyrics
Pookkal Virinju Nilkkum Malayalam Lyrics
പൂക്കൾ വിരിഞ്ഞു നിൽക്കും
പുഷ്പവാടി പുഞ്ചിരിച്ചു
കല്യാണ രൂപിണിയാം
വെണ്ണിലാവുദിച്ചുയർന്നു (2)
നീലാംബര വീഥിയിൽ പ്രിയ
താരകങ്ങൾ പുഞ്ചിരിച്ചു
തീരം തിരമാലയോടൊരു
ചുംബനത്തിനു കെഞ്ചിടുന്നു...
രാക്കിളി രാഗമോടെ
മൂളിടുന്നു മഞ്ജരികൾ
മായുന്നു മാനസത്തിൽ
മൂടിടുന്നു മഞ്ഞലകൾ
സത്യം ഷെറീനയിനി രജനിയിൽ
പുതു നാരിയാകും
നിത്യം ഷെറീന കണ്ട
പൂങ്കിനാകൾ ഇന്ന് വിരിയും..
ആകാശ തെളിമയിൽ വിലസുന്നോളെ....
നീ.. ല ഗഗനമിതിൽ തിളങ്ങുന്നൊളെ...
ആകാശ തെളിമയിൽ വിലസുന്നോളെ....
നീ.. ല ഗഗനമിതിൽ തിളങ്ങുന്നൊളെ...
അകമിതിൽ നവ നവ മുല്ലപ്പൂവും
അതിമധുരം പ്രിയ പനനീർ പൂവും
മണിയറമഖിലം പരിമളമേകും
അകമിതിൽ നവ നവ മുല്ലപ്പൂവും
അതിമധുരം പ്രിയ പനനീർ പൂവും
മണിയറമഖിലം പരിമളമേകും
നിരവധി പൂങ്കിനാക്കൾ വിരിയുന്നല്ലോ...
സുമധുര ഗീതകങ്ങൾ പാടിടുന്നല്ലോ...
നിരവധി പൂങ്കിനാക്കൾ വിരിയുന്നല്ലോ...
സുമധുര ഗീതകങ്ങൾ പാടിടുന്നല്ലോ..
കൗതുകമേറിയ വസ്ത്രങ്ങളോടും...
പ്രണയത്തിൽ പൊതിഞ്ഞൊരു മോതിരത്തോടും...
വരുന്നുണ്ട് പുതുമാരൻ മോഹങ്ങളോടും (2)
മോഹങ്ങൾ പൂത്തുനിൽക്കും
മോഹന രാവിൽ...
ആനന്ദം നേർന്നിടുന്നെ ഞങ്ങൾ എല്ലാരും
മോഹങ്ങൾ പൂത്തുനിൽക്കും
മോഹന രാവിൽ...
ആനന്ദം നേർന്നിടുന്നെ ഞങ്ങൾ എല്ലാരും
ആരംഭപൂമോളേ പുഞ്ചിരിക്കൂ...
ലജ്ജ നീ തട്ടത്തിൽ മറച്ചീടൂ...
ചെല്ലന മോഹന നയനത്തിൽ...
കാണുന്നു ആശതൻ തീ നാളങ്ങൾ
ചിത്തം കവരുന്ന രൂപവതീ....
സർവ സൗഭാഗ്യവും നേർന്നിടുന്നേ...
ചിത്തം കവരുന്ന രൂപവതീ....
സർവ സൗഭാഗ്യവും നേർന്നിടുന്നേ...