home

Ivide Kattinu Sughandam-Film Karaoke

Film: രാഗം
Music: സലിൽ ചൗധരി
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്-എസ് ജാനകി




DOWNLOAD KARAOKE mp3

Ivide Kattinu Sughandham Karaoke with Lyrics

Ivide Kattinu Sughandham Malayalam Lyrics


ഇവിടെ കാറ്റിനു സുഗന്ധം
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലെ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസരസ്വപ്നത്തിൻ തോഴിമാര്
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലെ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസരസ്വപ്നത്തിൻ തോഴിമാര്
ഇവിടെ കാറ്റിനു സുഗന്ധം

ഇവിടെ തേരു നിർത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ
പോയ് പോയ് പൂക്കാലം
ഇവിടെ തേരു നിർത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ
പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം

അകലെ സാഗരതിരകൾ
അകലെ സാഗരതിരകൾ
അവയിൽ വൈഡൂര്യമണികൾ
തിരകളിൽ തിരുമുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാർ
അകലെ സാഗരതിരകൾ

ഇരുട്ടിൻ കണ്ണുനീരാറ്റിൽ
ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ
പോയ് പോയ് കിന്നരന്മാർ
ഇരുട്ടിൻ കണ്ണുനീരാറ്റിൽ
ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ
പോയ് പോയ് കിന്നരന്മാർ
ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
ഹൃദയം പൂത്തത് മിഴികൾ
ഹൃദയം പൂത്തത് മിഴികൾ
അതിൽ ഞാൻ നിൻ കൃഷ്ണമണികൾ
നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിൻ നൂറഴക്
ഹൃദയം പൂത്തത് മിഴികൾ

ചിരിക്കും ചെണ്ടുമല്ലിക്കും
ചിറകുള്ള നൊമ്പരങ്ങൾക്കും
തിളങ്ങുന്ന കണ്ണുകൾ നൽകാൻ
വാവാ വിശ്വശില്പീ
ചിരിക്കും ചെണ്ടുമല്ലിക്കും
ചിറകുള്ള നൊമ്പരങ്ങൾക്കും
തിളങ്ങുന്ന കണ്ണുകൾ നൽകാൻ
വാവാ വിശ്വശില്പീ
പ്രിയഗായകാ നീ എന്നിലെ പ്രേമശില്പി

ഇവിടെ കാറ്റിനു സുഗന്ധം
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലെ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസരസ്വപ്നത്തിൻ തോഴിമാര്