home

Ariyathe Ariyathe-Malayalam Film Karaoke

Song:Ariyathe Ariyathe


Music:Suresh Peters
Lyricist:Gireesh Puthenchery
Singer:P Jayachandran,K.S Chithra
Film:Ravanaprabhu





Lyrics


അറിയാതെ അറിയാതെ
ഈ പവിഴ വാർതിങ്കൾ അറിയാതെ
അറിയാതെ അറിയാതെ
ഈ പവിഴ വാർതിങ്കൾ അറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ
ഇതൊരമര ഗന്ധർവയാമം
ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ
ഈ പവിഴ വാർതിങ്കൾ അറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ

നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ
രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ
വെണ്ണയുണ്ണുന്നുവോ
പകുതിപൂക്കുന്ന പാരിജാതങ്ങൾ
പ്രാവുപോൽ നെഞ്ചിൽ അമരുന്നോ
മുറുകി നിൽക്കുന്ന നിന്റെ യൌവനം
രുദ്രവീണയായ് പാടുന്നു
നീ ദേവശിൽപ്പമായ് ഉണരുന്നു
ഇതൊരമര ഗന്ധർവയാമം
ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം

അറിയാതെ അറിയാതെ
ഈ പവിഴ വാർതിങ്കൾ അറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ

വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ
വാനിലുയരുന്നുവോ
സ്വർണ്ണ കസ്തൂരി കനക കളഭങ്ങൾ
കാറ്റിലുതിരുന്നുവോ
അരിയമാൻപേട പോലെ നീയെന്റെയരികെ
വന്നൊന്നു നിൽക്കുമ്പോൾ
മഴയിലാടുന്ന ദേവദാരങ്ങൾ
മന്ത്രമേലാപ്പു മെയ്യുമ്പോൾ നീ
വനവലാകയായ് പാടുന്നു

ഇതൊരമര ഗന്ധർവയാമം
ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം

അറിയാതെ അറിയാതെ
ഈ പവിഴവാ ർതിങ്കൾ അറിയാതെ
അലയാൻ വാ അലിയാൻ വാ
ഈ പ്രണയതൽപ്പത്തിലമരാൻ വാ

Download Karaoke