Music: എം എസ് വിശ്വനാഥൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: എസ് ജാനകി യേശുദാസ്
Download Karaoke mp3
Aa Nimishathinte Karaoke with Lyrics
Aa Nimishathinte Malayalam Lyrics
ആ.....ആ.....
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി
ആയിരമുന്മാദരാത്രികൾതൻ ഗന്ധം
ആത്മദളത്തിൽ തുളുമ്പീ...
ആത്മദളത്തിൽ തുളുമ്പി...
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി
നീയുറങ്ങുന്ന നിരാലംബശയ്യയിൽ
നിർനിദ്രമീ ഞാനൊഴുകീ..
ആ.....ആ.....
നീയുറങ്ങുന്ന നിരാലംബശയ്യയിൽ
നിർനിദ്രമീ ഞാനൊഴുകീ..
രാഗപരാഗമുലർത്തുമാ തേൻചൊടി
പൂവിലെൻ നാദം മെഴുകി
അറിയാതെ...
നീയറിയാതെ..
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
മനം ആരഭിതൻ പദമായി
ദാഹിക്കുമെൻ ജീവതന്തുക്കളിൽ
നവ്യ ഭാവമരന്ദം വിതുമ്പി..
താഴ്വരയിൽ നിന്റെ പുഷ്പതൽപങ്ങളിൽ
താരാട്ടുപാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾക്കെന്റെ
താളം പകർന്നു ഞാൻ നൽകീ
താളം പകർന്നു ഞാൻ നൽകി..
അറിയാതെ...
നീയറിയാതെ...
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി
ആയിരമുന്മാദരാത്രികൾതൻ ഗന്ധം
ആത്മദളത്തിൽ തുളുമ്പീ...
ആത്മദളത്തിൽ തുളുമ്പി...
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി